/kalakaumudi/media/media_files/2026/01/29/img_2037-2026-01-29-21-31-25.webp)
പേരാവൂർ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടി ബന്ധുവീട്ടിൽ ജീവൻ ഒടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ മുരിങ്ങോടി കളിക്കുടുമ്പ് ഉന്നതിയിലെ പി വിഷ്ണുവിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത് വിഷ്ണുവുമായി പ്രണയത്തിലായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ഇയാളുമായി പ്രണയത്തിലായിരുന്നു.കഴിഞ്ഞ ജൂലൈ 27 ആണ് അടുപ്പിൽ നിന്ന് തീ പടർന്നു പൊള്ളലേറ്റെന്ന് പറഞ്ഞ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നീട് വീട്ടുകാരുടെ മൊഴിയിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മണ്ണെണ്ണ ദേഹത്ത് വെച്ച് തീകൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു ഫോക്സ് ഉൾപ്പെടെ ചുമത്തിയാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
