പോക്സോ കേസ് പ്രതി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്

എന്നാൽ ജൂലായ്‌ 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്ചയാണ് വാദംകേൾക്കൽ.

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

പോക്‌സോ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. കേസെടുത്തതിന് പിന്നാലെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്‌സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജൂലായ്‌ 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്ചയാണ് വാദംകേൾക്കൽ.

pocso case victim kuttikal jayan