കവര്‍ച്ച കേസ് പ്രതി പോക്‌സോ കേസിലും അറസ്റ്റില്‍

കുട്ടിയെ ഫോണിലൂടെ ശല്യപ്പെടുത്തുക പതിവാക്കിയ പ്രതി കഴിഞ്ഞ പതിനെട്ടിന് താമരശ്ശേരി കാരാടി ബസ് സ്റ്റാന്റില്‍ വച്ച് കുട്ടിയുടെ കൈയില്‍ പിടിച്ച് തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയുണ്ടായിരുന്നു

author-image
Rajesh T L
New Update
arrest

POCSO case accused arrested

Listen to this article
0.75x1x1.5x
00:00/ 00:00

ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയെ പോക്‌സോ കേസിലും അറസ്റ്റ് ചെയ്തു. താമരശ്ശേരി റന ഗോള്‍ഡിന്റെ ചുമര്‍ തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതിയായ പൂനൂര്‍ പാലന്തലക്കല്‍ നിസാറി(25) നെയാണ് താമരശ്ശേരി പോലീസ് പോക്സോ കേസിലും അറസ്റ്റ് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ച നിസാര്‍ 2022 നംവബറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് നിരന്തരം ശല്യം ചെയ്തതായും ലഭിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.കുട്ടിയെ ഫോണിലൂടെ ശല്യപ്പെടുത്തുക പതിവാക്കിയ പ്രതി കഴിഞ്ഞ പതിനെട്ടിന് താമരശ്ശേരി കാരാടി ബസ് സ്റ്റാന്റില്‍ വച്ച് കുട്ടിയുടെ കൈയില്‍ പിടിച്ച് തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയുണ്ടായിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജ്വല്ലറി കവര്‍ച്ചാ കേസിലെ ഒന്നാം പ്രതിയും നിസാറിന്റെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിനിയുടെ പരാതിയില്‍ പോക്സോ കേസില്‍ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

pocso