മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ പോക്‌സോ കേസ്. നടിക്കെതിരെ ബന്ധു നൽകിയ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി എടുത്ത മൂവാറ്റുപുഴ പൊലീസ് കേസ് എടുത്തത്. ചെന്നൈയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകി. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും ഓഡിഷനായി പോയിരുന്ന തന്നെ ചെന്നൈയിലെ ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞു.
കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. 2014ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം.
അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞു. ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു.
എന്നാൽ ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.