മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. 16 വയസുള്ളപ്പോള്‍ സെക്‌സ് മാഫിയക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് ചുമത്തിയാണ് മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. ബന്ധുവായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. 16 വയസുള്ളപ്പോള്‍ സെക്‌സ് മാഫിയക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ യുവതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പത്ത് വര്‍ഷം മുമ്പ് 2014ലാണ് സംഭവം. പരാതിക്കാരിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് നടി. അന്ന് അവര്‍ സിനിമയില്‍ അഭിനയിക്കുകയാണെന്നും മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.
'പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന്‍ കാലത്ത് അവര്‍ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാമെന്നും ഓഡിഷനില്‍ പങ്കെടുക്കാമെന്നും പറഞ്ഞു. അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. മുടിയില്‍ തഴുകി.
ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓക്കെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓക്കെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട്് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നു,' യുവതി പറഞ്ഞു.

POCSO Case mukesh actress assault case