കാക്കനാട് ബോര്‍സ്റ്റല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭക്ഷണം കഴിക്കാന്‍ അന്വേഷിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

author-image
Rajesh T L
New Update
borstal school

കാക്കനാട് ബോര്‍സ്റ്റല്‍ ജയില്‍

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: കാക്കനാട് ബോര്‍സ്റ്റല്‍ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നവീന്‍ (19) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭക്ഷണം കഴിക്കാന്‍ അന്വേഷിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണ സംഭവിച്ചിരുന്നു.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കമ്പംമേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് നവീന്‍. 18 നും 21 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കാനുള്ളതാണ് ബോര്‍സ്റ്റല്‍ സ്‌കൂള്‍.

death ernakulam suicide borstal school