/kalakaumudi/media/media_files/2025/01/22/PtrXfYxSiVBRU6oRnxDu.webp)
# അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 19,913 കേസുകൾ
# ശ്യാം കൊപ്പറമ്പിൽ
തൃക്കാക്കര: സംസ്ഥാനത്ത് വർഷം തോറും പോക്സോ കേസുകളുടെ എണ്ണം കൂടുന്നു. അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 2,528 എണ്ണം. അതിലേറെയും തിരുവനന്തപുരം റൂറലിലാണ്. 1,768 എണ്ണം. 757 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത പത്തനംതിട്ടയാണ് ഇക്കാര്യത്തിൽ മാന്യന്മാർ. വയനാട് ആണ് ഏറ്റവും ക കുറവ് കേസുകൾ ഉണ്ടായ രണ്ടാമത്തെ ജില്ല. 848 എണ്ണം.
# കുട്ടികൾ വീട്ടിൽ സുരക്ഷിതരല്ല
പെൺകുട്ടികളെ പിതാവിനെയോ, സഹോദരനെയോ, അയൽവീടുകളിലോ ഏൽപിച്ച് മാതാവിന് പുറത്തുപോകാൻ കഴിയാത്തത്ര ഭീകരമായ സ്ഥിതിയാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ പലസ്ഥലങ്ങളിലും. ആൺകുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ട്. സംസ്ഥാനത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ പരാജയമാവുന്നതാണ് കേസുകൾ പെരുകാൻ കാരണമെന്നാണ് ആരോപണം.
# വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ നോക്ക് കുത്തിയോ
കുട്ടികൾക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും പീഡനങ്ങളും തടയാൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവുമില്ല. വീടുകളിൽ നടക്കുന്ന പീഡനങ്ങൾ ഗുരുതരമാകുമ്പോഴാകും പലപ്പോഴും പുറംലോകം അറിയുന്നത്. ജാഗ്രതാ സമിതികൾ വീടുകളിൽ മോണിറ്ററിംഗ് നടത്തണമെന്നാണ് ചട്ടം.എന്നാൽ അതൊന്നും കൃത്യമായി നടക്കുന്നില്ല.
# റെയിൽവേയും സുരക്ഷിതമല്ല
സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് റെയിൽവേ പൊലീസാണെങ്കിലും ഓരോ വർഷവും കേസുകൾ കൂടുകയാണ്. 2020, 2021 വർഷങ്ങളിൽ ഒരു കേസ് മാത്രമാണുണ്ടായത്. 2022 ൽ അഞ്ചുകേസായി. 2023ൽ 10, 2024ൽ 11 കേസുകളായി ഉയർന്നു.
# അഞ്ചുവർഷത്തെ പോക്സോ കണക്ക്
# തിരുവനന്തപുരം - 2,528
# കൊല്ലം - 1741
# പത്തനംതിട്ട - 757
# ആലപ്പുഴ - 1145
# കോട്ടയം - 969
# ഇടുക്കി - 1018
# എറണാകുളം - 1879
# തൃശ്ശൂർ - 1582
# പാലക്കാട് -1412
# മലപ്പുറം - 2326
# കോഴിക്കോട് - 1830
# വയനാട് - 848
# കണ്ണൂർ - 1001
# കാസർഗോഡ് - 84
--