/kalakaumudi/media/media_files/2025/01/30/4xQ5WZKWMNNbjOJbLt7e.jpg)
Rep. Img.
കോഴിക്കോട് താമരശ്ശേരിയിൽ 16 കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം വീട്ടിൽ വച്ചും മറ്റിടങ്ങളിൽ വച്ചും, 4 മാസത്തോളം പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.കഴിഞ്ഞ വർഷം ജൂൺ മുതൽ ഒക്ടോബർ വരെയാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകനേയും, കുട്ടിയേയും ദുരൂഹ സാഹചര്യത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതിനാൽ റയിൽവേ പൊലീസ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്.പീഡന വിവരം അറിഞ്ഞ ഉടനെ അധ്യാപകൻ ഒളിവിൽ പോകുക ആയിരുന്നു.കഴിഞ്ഞ വർഷമാണ് അധ്യാപകൻ താമരശ്ശേരി സ്കൂളിൽ ജോയിൻ ചെയ്തത്.ഇയാൾ ഇതിനു മുൻപും നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നും ഇപ്പോൾ പറയുന്നുണ്ട്.ആൺ കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും ലൈംഗിക പ്രവർത്തികൾ നടത്തുന്നത്. സാമ്പത്തികമായും മറ്റും പിറകിലുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചു അവർക്ക് വേണ്ട സഹായങ്ങളും ,പണവും മൊബൈൽ ഫോണും എല്ലാം നൽകി ഇയാൾ പീഡനത്തിന് ഇരയാക്കുന്നതാണ് പതിവ്. ഇയാളുടെ ഫോണിൽ നിരവധി അശ്ലീല ചിത്രങ്ങളും ഉണ്ട് ഇത് കുട്ടികൾക്ക് കാണിച്ചു കൊടുത്താണ് പീഡനം നടത്തിയിരുന്നത്.ഭാര്യയും മക്കളും ഉള്ള പ്രതി സ്കൂൾ അധ്യാന ജോലി തിരഞ്ഞെടുത്തത് തന്നെ ഇത്തരം പ്രവർത്തികൾക്ക് വേണ്ടിയാണോ എന്ന് നാട്ടുകാർ സംശയം ഉന്നയിച്ചു.പീഡന വിവരം പുറത്ത് വന്നതോടെ ഇയാൾക്കെതിരെ വലിയ പ്രതിഷേധം നാട്ടിൽ നടന്നിരുന്നു.നിലവിൽ ഇയാൾ റിമന്റിലാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
