പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൊണ്ടർനാട് കോറോം തറോൽ വീട്ടിൽ ടി അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി(69)യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്

author-image
Vineeth Sudhakar
New Update
IMG_1738

വയനാട്: പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തൊണ്ടർനാട് കോറോം തറോൽ വീട്ടിൽ ടി അബ്ദുള്ള എന്ന അബ്ദുൾ ഖൈർ മൗലവി (69) യെയാണ് തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയിൽ വെച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.തുടർന്ന് പേടിച്ചു പോയ കുട്ടിയോട് ഇയാൾ വീട്ടിൽ പറഞ്ഞാൽ ദൈവം  ശിക്ഷ  നൽകുമെന്നും,കൊല്ലുമെന്നും പറഞ്ഞ് ഭീഷണി പെടുത്തുക ആയിരുന്നു.തുടർന്ന് കുട്ടി പീഡന വിവരം വീട്ടിൽ പറയുക ആയിരുന്നു.ഉടനെ തന്നെ രക്ഷിതാക്കൾ വിവരം പോലീസിൽ അറീച്ചു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.മദ്രസ്സിൽ എത്തുന്ന കുട്ടികളോട് ഇത്തരത്തിൽ ഇയാൾ മുൻപും ഇത്തരത്തിൽ ലൈംഗിക അതിക്രമം കാണിച്ചിട്ടുണ്ട്