പോ​ക്സോ കേ​സി​ല്‍ പ്ര​തി​യ്ക്ക് ആ​റ് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി

2023 മേ​യ് മൂ​ന്നി​നും അ​തി​ന് മു​മ്പും ആ​ണ്‍​കു​ട്ടി​യെ പലതവണ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കേസിൽ 2023 ൽ തന്നെ പു​റ​ക്കാം​പ്പു​ള്ളി മ​ണി​ക​ണ്ഠ​ന്‍ (57) എ​ന്ന​യാ​ളെ​ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയുമായിരുന്നു

author-image
Vineeth Sudhakar
New Update
56f12b55-392a-49f0-9eb8-1e8f19391828

തൃ​ശൂ​ര്‍: പോ​ക്സോ കേ​സി​ല്‍ പ്ര​തി​യ്ക്ക് ആ​റ് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി. വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​മ്പ​ത് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലാ​ണ് കോടതി ഇപ്പോൾ ശി​ക്ഷ വിധിച്ചത്.

2023 മേ​യ് മൂ​ന്നി​നും അ​തി​ന് മു​മ്പും ആ​ണ്‍​കു​ട്ടി​യെ പലതവണ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കേസിൽ 2023 ൽ തന്നെ പു​റ​ക്കാം​പ്പു​ള്ളി മ​ണി​ക​ണ്ഠ​ന്‍ (57) എ​ന്ന​യാ​ളെ​ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.തുടർന്ന് ഇയാളുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടുകയും  കോ​ട​തി ശി​ക്ഷി​ക്കുകയുമായിരുന്നു. പോ​ക്‌​സോ നി​യ​മ​ത്തി​ന്റെ  വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ആ​റ് വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 50000 രൂ​പ പി​ഴ​യും, പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ല്‍ നാ​ല് മാ​സ​ത്തെ ക​ഠി​ന​ത​ട​വി​നു​മാ​ണ് നിലവിൽ കോടതി ശി​ക്ഷി​ച്ച​ത്.പ്ര​തി​യെ തൃ​ശൂ​ര്‍ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. പി​ഴ സം​ഖ്യ ഈ​ടാ​ക്കി​യാ​ല്‍ അ​ത് ഇ​ര​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കു​വാ​നും കൂ​ടാ​തെ ഇ​ര​യ്ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​വാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥേ​റി​റ്റി​ക്കും കോടതി  നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.