/kalakaumudi/media/media_files/2026/01/15/d367785a-6791-4295-b59f-6bbc607348d8-2026-01-15-13-34-54.jpeg)
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഇ​സ്മ​യി​ലി​നെ​തി​രെ പോ​ലീ​സ് പോക്സോ നിയമപ്രകാരം കേ​സെ​ടു​ത്തു.
എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും നി​ര​ന്ത​രം കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കുട്ടികളുടെ പ​രാ​തി​ക്ക് പി​ന്നാ​ലെ അധ്യാപകൻ ഇ​സ്മ​യി​ൽ ഒ​ളി​വി​ൽ പോകുകയായിരുന്നു. നിലവിൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ്.ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് അധ്യാപകനിൽ നിന്ന് ത​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​മ​ര​ശേ​രി പൂ​ക്കോ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ൽ സ്കൂ​ളി​ൽ അധ്യാപകനായി നി​യ​മി​ത​നാ​യ​ത്.ഇയാൾ നിലവിൽ എവിടെയാണ് എന്ന് തെളിവില്ല.ഇയാളുടെ ഭാഗത്ത് നിന്നും പല കുട്ടികൾക്കും മോശം അനുഭവം ഉണ്ടായതായി കുട്ടികൾ ഇപ്പോൾ പറയുന്നുണ്ട്.പെൺകുട്ടികളെ അനാവശ്യമായി സ്റ്റാഫ് റൂമിൽ വിളിച്ച് വരുത്തുക,പെൺകുട്ടികളെ മാത്രം കേന്ദ്രീകരിച്ചു അധ്യാപനം നടത്തുക ,ഇവർക്ക് വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മെസേജ് അയക്കുക എന്നിവയാണ് മറ്റു പരാതികൾ.പെൺകുട്ടികളുടെ പരാതിയിൽ സത്യമുള്ളതായി ചൂണ്ടിക്കാണിച്ചു ആൺ കുട്ടികളും മൊഴി നൽകിയിട്ടുണ്ട്.കുട്ടികൾക്കിടയിൽ ഇയാളുടെ സ്ത്രീ പക്ഷ നിലപാട് മുൻപും ചർച്ചയായിരുന്നു.പൂവൻ കോഴി ഇസ്മായിൽ എന്നാണ് ഇയാളെ കുട്ടികൾ വിളിച്ചിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
