/kalakaumudi/media/media_files/2026/01/22/img_1780-2026-01-22-21-44-35.jpeg)
കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പന്തീരാങ്കാവ് സ്വദേശി ചെറാലകോട്ട് ബാബു(53) പിടിയിൽ. 2022ൽ 16 വയസ്സുള്ള അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതി 4 വർഷത്തിന് ശേഷം 2026 ജനുവരി 12ന് അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ലൈംഗിക ഉദ്ദേശ്യത്തോടെ അസഭ്യം പറയുകയും മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അതിജീവിത സ്കൂളിൽ പോകുമ്പോൾ രഹസ്യമായി പിന്തുടർന്നിരുന്നു എന്നും പരാതിയിൽ പറയുന്നു.പെൺകുട്ടിയുടെ സൗഹൃദം വലയത്തിലും ചുറ്റുപാടും ഉള്ള ആളുകളോട് ഇയാൾ കുട്ടിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞു എന്നും പരാതിയുണ്ട്. കുട്ടിയുടെ പരാതി ലഭിച്ച ശേഷം പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ നിഖിൽ, മനാഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
