/kalakaumudi/media/media_files/2026/01/24/img_1809-2026-01-24-10-46-22.jpeg)
കോഴിക്കോട് :പതിമൂന്ന് വയസ്സുകാരിയെ അമ്മയുടെ ആൺ സുഹൃത്ത് കഴിഞ്ഞ രണ്ടു വർഷമായി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി.വടകര സ്വദേശി അബ്‌ദുൾ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്.സഹായത്തിനു കൂട്ടുനിന്ന ശേഷം ഒളിവിൽ പോയ മാതാവിനെ പയ്യോളി പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു.മുഖ്യ പ്രതി റഫീഖ് ഇപ്പോൾ വിദേശത്ത് ആണ്. ജനുവരി രണ്ടാമത്തെ ആഴ്ച്ച ജോലി ആവശ്യത്തിനായി ഇയാൾ വിദേശത്ത് പോയിരുന്ന സമയത്താണ് കുട്ടി കൗൺസിലിംഗിൽ ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പീഡനം നടത്തുന്നു എന്ന വിവരം പുറത്ത് പറയുന്നത്.തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ അറീക്കുക ആയിരുന്നു.സംഭവം കേസ് ആയതോടെ ഒളിവിൽ പോയ ഉമ്മയെ പിന്നീട് പയ്യോളി പോലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തു.നിലവിൽ ഉമ്മ രണ്ടാം പ്രതിയാണ്.ഇവരുടെ സമ്മതത്തോടെ ആണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.ഒന്നാം പ്രതി റഫീഖ് വിദേശത്ത് ആയതിനാൽ പോലീസ് ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.കുട്ടിയുടെ പിതാവ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശത്ത് ആണ്.ഇയാൾ നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഉമ്മയുടെ കാമുകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
