/kalakaumudi/media/media_files/2026/01/24/img_1830-2026-01-24-21-40-52.png)
കടയ്ക്കൽ: ചിതറയിൽ പൂജാരിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ. ചിതറ കിളിത്തട്ട് സരിത ഭവനിൽ അബി അനിലാണ് (22) പിടിയിലായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ യുവാവ് പ്രണയം നടിച്ച് അടുപ്പത്തിലാവുകയും കഴിഞ്ഞവർഷം സെപ്റ്റംബറിൽ കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനത്തെ എതിർത്തതിനെ തുടർന്ന് വിവരം മാതാപിതാക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞദിവസം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ പൊലീസിന് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ചിതറ പൊലീസ് യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു. കേസിലെ പ്രതിയായ അബി അനിലിനെ ചിതറ കുറക്കോട് ഭാഗത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
