/kalakaumudi/media/media_files/2026/01/24/img_1831-2026-01-24-21-46-46.png)
എരുമപ്പെട്ടി: ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. കടങ്ങോട് തെക്കുമുറി സ്വദേശി മാനമ്പുള്ളി വീട്ടൽ ശ്രീജിത്തിനെയാണ് (26) എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. 2023ൽ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് തടവിലിരിക്കെ കോടതിയിൽ നിന്നും ജാമ്യം നേടി ഇറങ്ങി മുങ്ങിയതാണ് ശ്രീജിത്ത്.
ഒളിവിൽ പോയ പ്രതി ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാനാ, ഗോവ, തമിഴ്നാട്ടിലെ സേലം, കന്യാകുമാരി ജില്ലയിലെ അരുമനൈ, വയനാട് എന്നിവിടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.ഒടുവിൽ നേപ്പാളിലേക്ക് കടന്ന് അവിടെ സ്ഥിരമായി താമസിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് വയനാട്ടിലെ ഒളിത്താവളത്തിൽ നിന്നും എരുമപ്പെട്ടി പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.സി.പി സന്തോഷിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ എസ്. അനീഷ് കുമാർ, സി.പി.ഒമാരായ നൗഷാദ്, സി.പി. സജീഷ്, എൽദോ, ശ്രീജിത്ത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
