കോഴിക്കോട് : സ്വകാര്യം ട്യൂഷൻ സെന്റർ കേന്ദ്രീകരിച്ചു പോക്സോ കേസുകൾ വീണ്ടും വർധിച്ചു വരുകയാണ്.ട്യൂഷനിൽ എത്തുന്ന കുട്ടികളുടെ പഠന വൈകല്യവും ,സാമ്പത്തിക ചുറ്റുപാടും മുതലെടുത്താണ് ഇത്തരത്തിൽ അധ്യാപകർ പീഡനത്തിന് ഇരയാക്കുന്നത്.നിലവിൽ മുക്കിലും മൂലയിലുമായി നിരവധി ട്യൂഷൻ സെന്ററുകൾ നടന്നു വരുന്നുണ്ട്.എന്നാൽ ഇത്തരം സെന്ററുകളെ കേന്ദ്രീകരിച്ച് ഒരു തലത്തിലും ഉള്ള അന്വേഷണമോ , നിയമ നടപടികളോ നടക്കാറുമില്ല.പല ട്യൂഷൻ സെന്ററിലെയും പ്രധാന അധ്യാപകൻ മുതൽ മറ്റു അധ്യാപകർ വരെ അധ്യാപക ക്വാളിഫിക്കേഷൻ നേടാത്തവർ ആണെന്നതും അത്ഭുതകരമായ കാര്യമാണ്.രക്ഷിതാക്കൾക്ക് സ്കൂൾ അധ്യാപകരേക്കാൾ വിശ്വാസം ട്യൂഷൻ അധ്യാപകരെ ആണെന്നുള്ള കാര്യവും വളരെ തീവ്രത നിറഞ്ഞതാണ്.ട്യൂഷൻ ക്ലാസ്സ് ഇഷ്ടം ഇല്ല മാറ്റണം എന്ന് പറയുന്ന പെൺകുട്ടികളോട് പഠിക്കാൻ മടി ആയിട്ടല്ലേ ,സ്ട്രിക്ട് ട്യൂഷൻ ക്ലാസ്സ് ആയതു കൊണ്ട് നിന്റെ കളികൾ ഒന്നും നടക്കാത്തത് കൊണ്ടല്ലേ എന്നാണ് പല രക്ഷിതാക്കളും ചോദിക്കുന്നത്.എന്നാൽ കുട്ടിക്ക് പലപ്പോഴും സത്യം തുറന്ന് പറയാനും സാധിക്കുന്നില്ല.ബി എഡ് പഠിക്കുന്ന ആളുകളാണ് പല ട്യൂഷൻ സെന്ററിലും അധ്യാപകർ ആയെത്തുന്നത്.ഇത്തരം ആളുകൾ പെൺകുട്ടികളോട് പ്രണയം നടിച്ചു വലയിൽ വീഴ്ത്തുന്നതും സരമാണ്.ഏതെങ്കിലും തരത്തിൽ കുട്ടി വീട്ടിൽ പറയും എന്ന് തോന്നിയാൽ ഉടനെ തന്നെ രക്ഷിതാവിനെ വിളിച്ച് കുട്ടി ഉഴപ്പി തുടങ്ങി എന്നും ഒരു ആൺ കുട്ടിയുമായി സംശയത്തിൽ കണ്ടു എന്നും പറഞ്ഞ് കുട്ടിയെ രക്ഷിതാവിൽ നിന്നും അകറ്റി നിർത്തുന്നു.പിന്നീട് ഈ അധ്യാപകനെ പറ്റി കുട്ടി എന്ത് പറഞ്ഞാലും രക്ഷിതാവ് അത് കാര്യമായി എടുക്കില്ല എന്നതും ഒരു കാര്യമാണ്.നാട്ടിലെ ഒരു പ്രധാന ട്യൂഷൻ സെന്ററിൽ ഒരു എൽ എൽ ബി കഴിഞ്ഞ വ്യക്തിയാണ് പ്രിൻസിപ്പാൾ.ഇയാൾ പല സ്വയം ഒരു കൗൺസിലർ ആണെന്ന് വിലയിരുത്തുകയും ,പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തു തുടർന്ന് പെൺകുട്ടികളെ മാത്രം കേന്ദ്രീകരിച്ചാണ് ഇയാൾ കൗൺസിലിംഗ് നടത്തുന്നത്.മറ്റു സഹ അധ്യാപകരെ കൂട്ട് പിടിച്ച് പഠന നിലവാരം പരിശോധിക്കാൻ എന്ന രീതിയിൽ പെൺകുട്ടികളുടെ മാത്രം വീടുകൾ സന്ദർശിക്കുന്നു.രക്ഷിതാക്കൾക്ക് അഭിമാനയ കാര്യമാണ് ഇത് ട്യൂഷൻ ക്ലാസ്സിലെ അധ്യാപകർ രാത്രിയിൽ വീടുകളിൽ വന്ന് പഠന നിലവാരം പരിശോധിക്കുന്നു.പക്ഷേ ഇതിന്റെ എല്ലാം ഉള്ളിലെ പ്രധാന ഉദ്ദേശം മറ്റൊന്നാണ് എന്ന് ഇവർ തിരിച്ചറിയുന്നില്ല.വീടും പരിസരവും,വ്യക്തികളെയും മനസ്സിലാക്കി വെക്കുന്നു.കൂടാതെ ഇത്തരം സന്ദർഭത്തിൽ വീടുകളിൽ എത്തിയാൽ പെൺകുട്ടികളെ വീട്ടിൽ ധരിക്കുന്ന വസ്ത്രത്തിൽ കാണാനും സാധിക്കും.ആരാണ് ഇത്തരത്തിൽ സ്വകാര്യ ട്യൂഷൻ ക്ലാസുകൾക്ക് ഇത്തരത്തിൽ ഉള്ള അവകാശങ്ങൾ നൽകുന്നത്.എന്റെ കുട്ടി അങ്ങനെ അല്ല എന്ന് പറയുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊര് കാര്യമുണ്ട് അവരുടെ പ്രായം.എത്ര തന്നെ ആയാലും തന്നെ പഠിപ്പിക്കുന്ന അധ്യാപകൻ തന്നോട് സ്നേഹത്തോടെ സമീപനം നടത്തിയാൽ അതിൽ ഒരു പ്രണയത്തിന്റെ ചതി ഉണ്ടെങ്കിൽ ചിലപ്പോൾ അറിയാതെ നമ്മൾ അതിൽ വീണ് പോകുക തന്നെ ചെയ്യും.രക്ഷിതാവ് പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികൾ ആണെങ്കിൽ തീർച്ചയായും അവർക്ക് ഇവരുടെ സാമീപ്യം ഒരു തണൽ തന്നെ ആണെന്ന് തോന്നാം.നിങ്ങളുടെ കുട്ടി പഠിക്കുന്ന ട്യൂഷൻ ക്ലാസുകൾ വിലയിരുത്തേണ്ടത് നിങ്ങൾ തന്നെയാണ്.പ്രണയ കുരുക്കിൽ വീഴാതെ പീഡനങ്ങൾക്ക് ഇരയാവാതെ നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരായി വളരാൻ നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ടത് ഉണ്ട്.
സ്വകാര്യ ട്യൂഷൻ സെന്റർ കേന്ദ്രീകരിച്ചു പോക്സോ കേസുകൾ വർദ്ധിക്കുന്നു
കുട്ടികളിലെ പഠന ഭാരവും സാമ്പത്തിക പശ്ചാത്തലവും മുതലെടുത്താണ് പീഡനം നടന്നുവരുന്നത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
