പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ സുനീഷ്(23) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്

author-image
Vineeth Sudhakar
New Update
IMG_2057

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ സുനീഷ്(23) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്.

2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി 6 വയസ്സുള്ള സമീപ വാസിയായ  പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി വീട്ടിൽ പറയുകയും രക്ഷിതാക്കൾ ഉടനെ അടുത്ത സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് മാവൂർ  പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ്.ടി.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ. ഷിബു, റിജീഷ്, പ്രജീഷ്, സിപിഒ റൂബി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.