ജി. ശങ്കരക്കുറുപ്പിന്റെ മകള്‍ രാധ അന്തരിച്ചു

കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള ഫ്ളാറ്റിലായിരുന്നു അന്ത്യം. സംസ്‌കാരം രവിപുരം ശ്മശാനത്തില്‍

author-image
Biju
New Update
radha

കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫ. എം. അച്യുതന്റെ പത്നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള ഫ്ളാറ്റിലായിരുന്നു അന്ത്യം. സംസ്‌കാരം രവിപുരം ശ്മശാനത്തില്‍.

ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ. നിര്‍മ്മല പിള്ള (പുനെ) എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള (സാഹിത്യകാരന്‍ ജി. മധുസുദനന്‍ പൂനെ) എന്നിവര്‍ മരുമക്കള്‍.