കണ്ണൂരില്‍ വിഷവാതക ചോര്‍ച്ച: 10 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളജിലും രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച ഉണ്ടായത്.

author-image
Prana
New Update
tanker
Listen to this article
0.75x1x1.5x
00:00/ 00:00

ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ നഴ്സിംഗ് കോളജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. രാമപുരത്ത് ടാങ്കറിലെ ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളജിലും രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്നാണ് വാതകം ടാങ്കറില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.സമീപത്ത് താമസിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിര്‍ത്തിവച്ചു.പഴയ ടാങ്കറില്‍ തന്നെ നിലനിര്‍ത്തി ചോര്‍ച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.

gas tanker lorry