കൊടകര കുഴൽപ്പണ കേസിൽ പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു; ഇൻകം ടാക്സിന്റെ വാദം തള്ളി പൊലീസ്

സിപിഎം-. ബിജെപി ഒത്തുകളിയെത്തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം

author-image
Greeshma Rakesh
New Update
hawala case

kodakara hawala case

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൻറെ വാദം തള്ളി സംസ്ഥാന പൊലീസ് വൃത്തങ്ങൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കർണാടകയിൽ നിന്ന് കുഴൽപ്പണമായി കേരളത്തിലെ ബിജെപിയ്ക്ക് കിട്ടിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് കേന്ദ്രങ്ങൾ പറയുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തേയ്ക്കുള്ള കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി മാധ്യമങ്ങൾ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലിനോട് ചോദിച്ചത്. കേട്ടുകേൾവിയേ ഉളളന്നും പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമായിരുന്നു  ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതി ദാസിന്റെ മറുപടി. എന്നാൽ, ഇത് തെറ്റാണെന്നാണ് സംസ്ഥാന പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കൊളളയടിച്ചതും അതിൽ ഒരു കോടി അൻപത്തിയാറ് ലക്ഷം രൂപ പൊലീസ് പിന്നീട് കണ്ടെത്തിയതും ഇൻകം ടാക്സിനേയും എൻഫോഴ്സ്മെൻറിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു. മാത്രമല്ല സംഭവം നടന്നതിനുപിന്നാലെയും അതിനുശേഷവും മൂന്നു റിപ്പോർട്ടുകൾ ആദായ നികുതി വകുപ്പിന് നൽകിയിരുന്നു. 2021 ഓഗസ്റ്റ് 8ന് നൽകിയ അവസാന റിപ്പോ‍ർട്ടിൽ കുഴൽപ്പണ ഇടപാടിൻറെ മുഴുവൻ വിശദാംശങ്ങളും അറിയിച്ചിരുന്നു.

അഞ്ച് ശ്രോതസുകൾ വഴിയായിരുന്നു ഈ പണത്തിൻറെ വരവ്. ഇതിൽ ഒരു സോഴ്സിൽ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.

പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയതും കേസിൻറെ ഭാഗമായിക്കയും രേഖാമൂലം ഇൻകം ടാക്സ് തൃശൂർ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനിൽക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇൻകം ടാക്സിന് പുറമേ ഇഡിക്ക് ജൂൺ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോർട്ട് നൽകിയിരുന്നു. അതെസമയം സിപിഎം-. ബിജെപി ഒത്തുകളിയെത്തുടർന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

 

 

 

police BJP income tax department keralanews hawala case #vadakara hawala case