പത്തനംതിട്ട നഗരത്തില്‍ വിവാഹ സംഘത്തിനു നേരെ നടന്ന പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഫെബ്രുവരി നാലിന് അബാന്‍ ജംഗ്ഷനില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട വിവാഹ സംഘത്തിനു നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍. അബാന്‍ ജങ്ഷന് സമീപത്തെ ബാര്‍ ജീവനക്കാരെ അസഭ്യം പറയുകയും ബാറിന് പുറത്ത് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ഒരു കേസ്. ബാറിന് പുറത്ത് ലാത്തിചാര്‍ജും അതിക്രമവും നടത്തിയതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്.ആദ്യത്തെ കേസില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെങ്കില്‍ രണ്ടാമത്തേതില്‍ നിലവില്‍ സസ്‌പെന്‍ഷനിലുള്ള എസ് ഐ. ജിനുവും മറ്റു രണ്ട് പോലീസുകാരുമാണ് പ്രതികള്‍. കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഉള്ളടക്കത്തോടു കൂടിയ റിപോര്‍ട്ട് പത്തനംതിട്ട ഡി വൈ എസ് പി. നന്ദകുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വിവാഹ സംഘത്തിനു നേരെ പോലീസ് അതിക്രമം: അന്വേഷണം ക്രൈംബ്രാഞ്ചിന്
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍.
New Update