maniyanpilla raju , edavela babu
കൊച്ചി: കൊച്ചിയിലെ നടിയുടെ പീഡന പരാതിയിൽ നടൻ മണിയപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസ്. എറണാകുളം നോർത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.അതെസമയം ഫോർട്ട് കൊച്ചി പൊലീസാണ് മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചെന്നും പൂരിപ്പിച്ചു കൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചെന്നുമാണ് നടിയുടെ ആരോപണം.
അതെസമയം ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മണിയൻപിള്ള രാജു മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നുമാണ് പരാതി.പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കോൺഗ്രസ് നേതാവ് കൂടിയ അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. നെടുമ്പാശേരി പൊലീസാണ് വിച്ചുിവിനെതിരെ കേസെടുത്തിരിക്കുന്നത്.