സ്ത്രീവിരുദ്ധ പരാമർശം: കെ.എസ്.ഹരിഹരനെതിരെ പൊലീസ് കേസെടുത്തു

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി.

author-image
Vishnupriya
Updated On
New Update
ks

കെ.എസ്.ഹരിഹരൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

വടകര: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ 

വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുതിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി.

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ നടത്തിയ പരാമർശത്തെത്തുടർന്ന് ഹരിഹരിന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ശനിയാഴ്ച വടകര കോട്ടപ്പറമ്പിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് അധിക്ഷേപ പരാമർശമുണ്ടായത്.

പിന്നാലെ, യുഡിഎഫ് നേതാക്കളുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി ഹരിഹരന്റെ വീടിനു നേരെ ആക്രമണമുണ്ടായി. സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

rmp ks hariharan