പരീക്ഷ അവസാനിച്ച ദിവസം ആഘോഷിക്കാൻ സ്കൂളിൽ മദ്യം കൊണ്ട് വന്നു : വിദ്യാർത്ഥികൾക്ക് പൊലീസിന്റെ കൗൺസിലിംഗ്

പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്.

author-image
Rajesh T L
New Update
upwfksa

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

Malayalam News Malayalam school police