''15 വർഷത്തിനിടെ രണ്ട് തവണ വൃത്തിയാക്കി, കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയെന്ന് സംശയം''

മാന്നാർ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് തീരുമാനിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം.

author-image
Greeshma Rakesh
New Update
mannar kala murder case

mannar kala murder case

Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് തീരുമാനിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചത്.എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിക്കാതെ പ്രതികൾ മടങ്ങുകയായിരുന്നെന്നാണ് വിവരം.

 തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസിന് സംശയമുണ്ട്.15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.അതെസമയം കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ കോടതിക്ക് കൈമാറി.

അതെസമയം കേസിലെ ഒന്നാം പ്രതി അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. കല കൊല്ലപ്പെട്ടത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തീയ്യതിയോ പൊലീസിന്റെ പക്കലില്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസപരിശോധന ഫലം മറിച്ചായാൽ പൊലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്. 

Mannar Kala murder Mannar Missing case police