പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ഈടാക്കി

 പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌മെന്റ് സക്വാഡ് ആണ് നടപടിയെടുത്തത് . കഴിഞ്ഞ ബുധനാഴച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെ പരാതി ലഭിച്ചത്.

author-image
Devina
New Update
police jeep

കണ്ണൂർ:  കണ്ണൂർ ടൗൺ സ്‌ക്വയറിന് സമീപം ഇൻഡോർ സ്‌റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പൊലീസിന് 5000  പിഴ ഈടാക്കി .

 പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌മെന്റ് സക്വാഡ് ആണ് നടപടിയെടുത്തത് .
കഴിഞ്ഞ ബുധനാഴച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെ പരാതി ലഭിച്ചത്.

പൊലീസ് മൈതാനിയിൽ വൻതോതിൽ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി '9446 700 800' നമ്പറിൽ ലഭിച്ചത്.

ഹരിതകർമ്മ സേനയ്ക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചവയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക്  പിഴ ചുമത്തിയത്. തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.