കൊച്ചി നവജാത ശിശുമരണം: ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തി; താമസക്കാരായ രണ്ട് സ്ത്രീകളെയും പുരുഷനെയും പോലീസ് ചോദ്യം ചെയ്യുന്നു

താമസക്കാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

author-image
Vishnupriya
New Update
kochi

കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയ ഫ്ളാറ്റിന് സമീപം പോലീസ് പരിശോധന നടക്കുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യംചെയ്യുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടക്കമുള്ള താമസക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഫ്ളാറ്റിൻറെ തറയില്‍നിന്നും ശുചിമുറിയിൽനിന്നും പോലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. താമസക്കാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെ പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിന് സമീപതു നിന്നും റോഡില്‍ ഒരു കെട്ടുകിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരു ന്നു ആദ്യം കരുതിയതെങ്കിലും,ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

തുടർന്ന് പോലീസെത്തി സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിക്കുകയും അതിൽ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണെങ്കിലും മരിച്ചതിന് ശേഷം വലിച്ചെറിഞ്ഞതാണോ, അതല്ല കൊലപ്പെടുത്തിയതിന് ശേഷം വലിച്ചെറിഞ്ഞതാണോയെന്നതാണ് പോലീസ് വ്യക്തത n നൽകിയിട്ടില്ല. ഇന്റര്‍-ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വന്നുവീഴുന്നതാണ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നത്.

newborn deadbody murder kochi