കൊച്ചി: അലൻവോക്കർ ഷോയിൽ മൊബൈൽ കവർച്ച നടത്തിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അറസ്റ്റിലായ നാലുപേരെ എത്തിച്ചാണ് തെളിവെടുപ്പ്. മുഖ്യപ്രതികളിലൊരാൾ ഇപ്പോഴും ഒളിവിലാണ്.
ഷോ നടന്ന സ്ഥലത്തും പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചാണ് തെളിവെടുപ്പ്. ഇവരുടെ കയ്യിൽ നിന്ന് മുപ്പതോളം ഫോണുകൾ കണ്ടെത്തിയിരുന്നു. ഇതിൽ എട്ട് മൊബൈൽ ഫോണുകൾ തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. അന്വേഷണം തുടരുന്നു.