ഷിബിൻ വധക്കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കേസിൽ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

author-image
Anagha Rajeev
New Update
shibin murder case

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴു പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലുമാണെന്നാണ് റിപ്പോർട്ട്.

കേസിൽ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ഈ പ്രതികളെ ഈ മാസം 15 ന് കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നുShibin murder case.

ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് പ്രതികൾക്കായി ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിൽ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്.

shibin murder case