ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി പൊള്ളലേറ്റുമരിച്ച സംഭവത്തിൽ ആത്മഹത്യയെന്ന്‌ പോലീസിന്റെ പ്രാഥമിക നിഗമനം

പെൺകുട്ടിയുടെ മരണം  കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ  ഒന്നും തന്നെ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നു പോലീസ് വ്യക്തമാക്കി .

author-image
Devina
New Update
suicide girl

തൃശൂർ: തൃശൂർ വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  ആത്മഹത്യ എന്ന  പ്രാഥമിക നിഗമനത്തിൽ പോലീസ് .

പെൺകുട്ടിയുടെ മരണം  കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ  ഒന്നും തന്നെ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നു പോലീസ് വ്യക്തമാക്കി .

 മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.

അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്ത് ആയിരുന്നു അർച്ചന തീകൊളുത്തിയത്.

 ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം