ബലാത്സംഗക്കേസിൽ പ്രതിയായ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അന്യോഷണം ഊർജ്ജിതമാക്കി പോലീസ്

ബലാത്സം​ഗക്കേസിൽ പ്രതിയായ  എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ  അന്വേഷണം ഊർജ്ജിതമാക്കി  പൊലീസ്.ഇതിനായി ഓരോ ജില്ലയിലും പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു

author-image
Devina
New Update
rahul mamkootathil

തിരുവനന്തപുരം :ബലാത്സം​ഗക്കേസിൽ പ്രതിയായ  എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ  അന്വേഷണം ഊർജ്ജിതമാക്കി  പൊലീസ്

. ഇതിനായി ഓരോ ജില്ലയിലും പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു .കൂട്ടു പ്രതി ആയ ജോബി ജോസഫിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും.

ലൈം​ഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ബുധനാഴ്ച പരി​ഗണിക്കും.

മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിൻറെ നീക്കം.

 രാഹുലിന് വേണ്ടി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.

ബന്ധുക്കളിൽ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.