/kalakaumudi/media/media_files/2025/11/08/trainn-safely-2025-11-08-11-46-42.jpg)
തിരുവനന്തപുരം :ട്രെയിൻ യാത്രകൾ വളരെ ദുഷ്കരമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഫലപ്രദമായ സംവിധാനമൊരുക്കി പോലീസ് .
നിൽക്കാൻ പോലും ഇടമില്ലാത്ത ജനറൽ കമ്പാർട്ടുമെന്റുകളെ കുറിച്ചുള്ള പരാതികൾ ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ യാത്രക്കാർ നേരിടേണ്ടി വരുന്നത് .
ഇതിൽ കൂടുതൽ ഇരയാകേണ്ടി വരുന്നത് സ്ത്രീകളാണ് .
ഇതിനു ആശ്വാസകരമാകുന്ന ഒരു പ്രവർത്തനം തന്നെയാണ് നടപ്പിലാവുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പ് മുഖേന പോലീസിനെ അറിയിക്കാൻ കഴിയും.
ഇതിനായി 9497935859 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പോലീസിനെ അറിയിക്കാം .
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
സംഭവത്തിന് ദൃക്സാക്ഷിയാകുന്ന ആളുകൾക്കും വിവരങ്ങൾ അയച്ചു കൊടുക്കാം.
ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാൻ സാധിക്കും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
