/kalakaumudi/media/media_files/2026/01/07/jayan-2026-01-07-22-40-23.jpg)
കോതമംഗലം: ശബരിമല ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എ.എസ്.ഐ. ഇഞ്ചത്തൊട്ടി കണ്ണാപറമ്പിൽ കെ.കെ.ജയൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. തിരക്ക് നിയന്ത്രിക്കുന്നതിനായി വടക്കേനട ഭാഗത്ത് ജോലി ചെയ്യുകയായിരുന്നു ജയൻ. കുഴഞ്ഞുവീണ ഉടൻ പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണം സംഭവിച്ചു. മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ അന്തിമോപചാരമർപ്പിച്ചു. ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ ജയന്റെ സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ : ആര്യനന്ദ, ശ്രീനന്ദ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
