/kalakaumudi/media/media_files/6q4Ge5wSMzTw0HuzYMOy.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൂന്തുറയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ (നോർത്ത്) ജോലി ചെയ്തുവന്ന പാറശാല സ്വദേശി മദനകുമാർ എന്ന സിവില്‍ പോലീസ് ഓഫിസറെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസ് ക്വാർട്ടേഴ്സ് സി2വില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയാണ് മദനകുമാർ താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. മരണ കാരണം വ്യക്തമല്ല. അഞ്ചു മാസമായി മദനകുമാർ ക്വാർട്ടേഴ്സില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.