വർഗീയ പരാമർശത്തിൽ PC ജോർജിനെതിരെ പൊലീസ് കേസെടുത്തു

നീണ്ട ഇടവേളയ്ക്കു ശേഷം പിസി ജോർജ്‌ വീണ്ടും വാർത്തകളിൽ നിറയുകയാണ്.ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിനെ തുടർന്ന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു.

author-image
Rajesh T L
New Update
arrest

നീണ്ട ഇടവേളയ്ക്കു ശേഷം പിസി  ജോർജ്‌ വീണ്ടും വാർത്തകളിൽ നിറയുകയാണ്.ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയതിനെ തുടർന്ന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു.മതസ്പർദ്ധ വളർത്തൽ,കലാപാഹ്വനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ജനുവരി ആറിന് നടന്ന ഒരു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയാണ് പിസി  ജോർജ്‌ വർഗീയ പരാമർശം നടത്തിയത്.മുസ്ലീങ്ങൾ ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നിട്ടുണ്ടെന്നും ഇവരെല്ലാം തന്നെ പാകിസ്ഥാനിലേക്ക് പോകേണ്ടതാണെന്ന് ഉൾപ്പെടയുള്ള വർഗീയ പരാമർശങ്ങളാണ് പിസി ഉന്നയിച്ചത്.എന്നാൽ ഈ പരാമർശങ്ങൾ പറഞ്ഞതിന് തൊട്ടു പിന്നാലെ മാപ്പു പറഞ്ഞു കൊണ്ട് പിസി ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയും  ചെയ്തിരുന്നു.അതേസമയം സംസ്ഥാനത്ത് ഏഴോളം കേസുകളാണ് ഇതുമായി ബന്ധപ്പെട്ട്  പിസി ജോർജിനെതിരെ എടുത്തിട്ടുള്ളത്.

pc george