മൈക്രോ ഫോണിലൂടെ  മുഖ്യമന്ത്രിക്കെതിരെ അസഭ്യം;സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്

സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട്  വർഷങ്ങളായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുകയാണ്  ശ്രീജിത്ത്.ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു.

author-image
Greeshma Rakesh
New Update
cgg

police registered case against sreejith

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പൊലീസ്.സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട്  വർഷങ്ങളായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുകയാണ്  ശ്രീജിത്ത്.ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു.

സഹോദരൻ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷവും സമരം തുടരാൻ തീരുമാക്കുകയായിരുന്നു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്.കേസിൽ പിന്തുണ അറിയിച്ചെങ്കിലും നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.

”ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ഞങ്ങൾക്ക് ലഭിച്ചത്. സമരം വീണ്ടും തുടരുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.ഞാൻ സമരം തുടരാൻ പോവുകയാണ്. മരണം വരെ ഞാൻ നിരാഹാപര സമരം തുടരും''- ശ്രീജിത്ത് പറഞ്ഞു.സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ശ്രീജിത്ത് ചർച്ചയ്ക്ക് ശേഷം പറഞ്ഞത്.

 

pinarayi vijayan police case sreejith