ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിച്ചു: യദുവിനെതിരെ പൊലീസ് റിപ്പോർട്ട്

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഏകദേശം ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ്  പറയുന്നത്.

author-image
Vishnupriya
Updated On
New Update
yadhu

ഡ്രൈവർ യദു

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:  മേയർ ആര്യ രാജേന്ദ്രനും കുടുംബവുമായി മായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഏകദേശം ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ്  പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ യദു  ഫോൺവിളിച്ചതിന്റെ റിപ്പോർട്ട്  പൊലീസ് കെഎസ്ആർടിസിക്ക് നൽകും.

തൃശൂരിൽ  നിന്നും  പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോൺ ഉപയോഗിച്ചു കൊണ്ടായിരുന്നു യദുവിന്റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

എന്നാൽ, ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായതിലും പൊലീസ് സംശയം യദുവിനെയാണ് സംശയിക്കുന്നത്. സംഭവം നടന്നതിൻറെ പിറ്റേദിവസം പകൽ തമ്പാനൂർ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് പറയുന്നുണ്ട്. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺ വിവരങ്ങൾ പരിശോധിക്കും. 

ksrtc mayor arya rajendran ksrtc driver controversy