/kalakaumudi/media/media_files/6dtwRwvdeUpUuZ503N3A.jpg)
പട്ടാഴിമുക്കിൽ ഇന്നലെ രാത്രി നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ
പത്തനംതിട്ട: പട്ടാഴിമുക്കിൽ ഇന്നലെ രാത്രി നടന്ന കാർ അപകടത്തിൽ ദുരുഹത. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. നൂറനാട് സ്വദേശി അനുജ, ചാരുമ്മൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.അമിത വേഗതയിൽ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതാഇടിപ്പിച്ചതാണെന്ന ദൃക്‌സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം സഹ അധ്യാപകരോടൊപ്പം വിനോദ യാത്ര കഴിഞ്ഞെത്തിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.
അനുജയും ഹാഷിമും പോകുന്നതിനിടയിൽ സംശയം തോന്നി അനുജയെ വിളിച്ച അധ്യാപികയോട് ആത്മഹത്യാ ചെയ്യാൻ പോകുന്നു എന്ന് അനുജ പറഞ്ഞതായി സൂചന ലഭിച്ചിട്ടുണ്ട്. ഹാഷിമും അനുജയും സുഹൃത്തുക്കളായിരുന്നു. തുമ്പമൺ സ്കൂളിലെ അധ്യാപികയാണ് അനുജ . അനുജ അപകട സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. ഹാഷിം ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത് . അനുജയുടെ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനുജയെ കാറിൽ നിന്ന് വിളിച്ചു കൊണ്ട് പോയത് എന്ന് സഹ അധ്യാപകർ പോലീസിനോട് പറഞ്ഞു.
അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളിലെയും ഇന്ധനം റോഡിലേക്ക് ചോർന്നിരുന്നു. അഗ്നിശമന സേന എത്തിയാണ് അത് നീക്കം ചെയ്തത് .