ജീവനക്കാരനെ ബോണറ്റില്‍ തൂക്കി വണ്ടിയോടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ അടിച്ച ശേഷം 1900 രൂപ നല്‍കി

author-image
Prana
New Update
jeep
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ധനം നിറച്ച പണം ആവശ്യപ്പെട്ടതിന് പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ തൂക്കി കാറോടിച്ച സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എആര്‍ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് കുമാറിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.ഇന്നലെ വൈകീട്ട് മൂന്നോടെ കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം. ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ അടിച്ച ശേഷം 1900 രൂപ നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ പോലീസുകാരന്‍ തയ്യാറായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കാറില്‍ നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി. പണം നല്‍കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അനിലുമായി ഇയാള്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ വരെ സഞ്ചരിച്ചു. നേരത്തെയും സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി പ്രശ്മമുണ്ടാക്കിയിരുന്നു.നിയന്ത്രണംവിട്ട് വാഹനം പമ്പിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് അന്ന് സന്തോഷം കാരണം പറഞ്ഞത്.

 

policeman