എംഎസ് പി ക്യാമ്പില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

author-image
Prana
New Update
suicide

മലപ്പുറത്ത് പൊലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എംഎസ് പി മേല്‍മുറി ക്യാമ്പിലെ ഹവില്‍ദാര്‍ സച്ചിനെ ആണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ മുന്നരയോടെയാണ് സംഭവം. കോഴിക്കോട് കുന്നമംഗലം ചൂലൂര്‍ സ്വദേശിയാണ് സച്ചിന്‍. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

police