/kalakaumudi/media/media_files/2025/08/02/suspension-2025-08-02-15-56-17.jpg)
മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ ഡ്രൈവറുടെ മഖത്തടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ കൂടുതല്‍ നടപടി. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ജാഫര്‍ എന്നയാള്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.
പൊലീസുദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് ശേഷം ഇന്നലെ ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. പൊതുമധ്യത്തില്‍ അപമര്യദമായി പെരുമാറി, യുവാവില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതി വാങ്ങി അധികാര ദുര്‍വിനിയോഗം കാട്ടി, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നൗഷാദിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.