കേരളാ സ്റ്റോറി 2 ട്രെയിലർ കണ്ടിട്ടില്ല, കാണുകയുമില്ല,

സിനിമ താൻ കാണാൻ പോകുന്നില്ല. കാണുന്നവർക്ക് അത് കാണാം. സിനമ നിർമിക്കാൻ എല്ലാവർക്കും അവകാശമുണ്ട്

author-image
Vineeth Sudhakar
New Update
IMG_2786

കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന കേരളാ സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ട്രെയിലർ താൻ കണ്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ താൻ കാണാൻ പോകുന്നില്ല. കാണുന്നവർക്ക് അത് കാണാം. സിനമ നിർമിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിയമലംഘനമുണ്ടെങ്കിൽ കോടതി തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19 എന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ട്. സിനിമ നിർമിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് നിയമവിരുദ്ധമാണെങ്കിൽ കോടതി തടയും. പക്ഷേ സിനിമ ഉണ്ടാക്കാൻ എല്ലാവർക്കും അവകാശമുണ്ട്. കാണേണ്ടെങ്കിൽ കാണേണ്ട. കാണേണ്ടവർക്ക് കാണാം. എമ്പുരാൻ റിലീസ് ചെയ്തപ്പോൾ എനിക്ക് കാണാൻ താത്പര്യമില്ല എന്ന് പറഞ്ഞിരുന്നു. പക്ഷേ ചിത്രം റിലീസ് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടില്ല.' -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ധുരന്ധർ നല്ല സിനിമയാണെന്നും മാധ്യമപ്രവർത്തകരോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ ചിത്രം കാണാൻ താത്പര്യമുണ്ടെന്നും രണ്ട് തവണ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിവാദമായ കേരളാ സ്റ്റോറി 2-ന്റെ ടീസറും ട്രെയിലറും പിൻവലിക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. സിനിമ കോടതി കാണും. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്നും ടീസറിൽ കാണുന്നത് പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.