രമ്യ ഹരിദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ; പാർട്ടിയിൽ രണ്ടു പക്ഷം ,ലക്ഷ്യം രാഹുലും പ്രിയങ്കയുമോ

ടൂറിസ്റ്റായി  വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് വയനാടിന്റെ വേദന അറിയില്ല എന്നായിരുന്നു രമ്യയുടെ വിവാദ പോസ്റ്റ്

author-image
Vineeth Sudhakar
New Update
IMG_2994

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുൻ എം.പി രമ്യ ഹരിദാസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു.ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ആദ്യഘട്ട പൂർത്തീകരണത്തെയും അതിന്റെ ക്രെഡിറ്റിനെയും ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.പരസ്യമായി ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെ രമ്യാ ഹരിദാസ് അവഹേളിച്ചത് രാഹുൽ ഗാന്ധിയെയും ,പ്രിയങ്ക ഗാന്ധിയെയും ആണെന്നാണ് ഒരു പക്ഷം ആളുകൾ പറയുന്നത്.ഇതിൽ രമ്യയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്.കേന്ദ്ര സർക്കാർ വയനാടിനെ വേണ്ട രീതിയിൽ പരിഗണിക്കാതെ പോയപ്പോൾ വേണ്ട നടപടികൾ സ്വീകരിച്ച പ്രിയങ്കയെ പോലും രമ്യ ചെറിയ രീതിയിൽ ഒന്ന് പരാമർശിക്കുക മാത്രമാണ് ചെയ്തത്.അതിനർത്ഥം ചില കാര്യങ്ങളിൽ രാഷ്ട്രീയമായ വലിയ വിയോജിപ്പ് അവർക്ക് ഉണ്ട് എന്നുള്ളത് തന്നെയാണ് .

മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി സിദ്ധിക്ക് MLA യെ മുണ്ടക്കയം ചൂരൽ മലക്ക് അറിയാം.ടൂറിസ്റ്റുകളായി  വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് വേദന അറിയില്ല എന്നായിരുന്നു രമ്യയുടെ വിവാദ പോസ്റ്റ്‌.എന്തായാലും സംഭവം വലിയ രീതിയിൽ പാർട്ടിയിൽ ഒരു ചേരിതിരിവിന്  തിരി കൊളുത്തിയിട്ടുണ്ട്.