പോളിടെക്‌നിക്ക് യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വന്‍ വിജയം

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന 55 ഇടത്ത് 46 ലും എസ്എഫ്‌ഐ വിജയിച്ചു.

author-image
Rajesh T L
New Update
sffi

sfi

 തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന 55 ഇടത്ത് 46 ലും എസ്എഫ്‌ഐ വിജയിച്ചു. ചേലക്കര, പെരുമ്പാവൂര്‍, കോതമംഗലം, ചേലാട് എന്നീ പോളിടെക്‌നിക്ക് യൂണിയനുകള്‍ കെഎസ്‌യുവില്‍ നിന്നും ചേളാരി പോളിടെക്‌നിക് എംഎസ്എഫില്‍ നിന്നും എന്‍എസ്എസ് പന്തളം പോളിടെക്‌നിക്ക് എബിവിപിയില്‍ നിന്നും പിടിച്ചെടുത്തു. തൊടുപുഴ മുട്ടം പോളിടെക്‌നിക്കില്‍ ഇടതു വിരുദ്ധ മഴവില്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്‌ഐ യൂണിയന്‍ തിരിച്ചുപിടിച്ചത് 

നെറികെടുകള്‍ക്കെതിരെ തീയായി ജ്വലിച്ചു നില്‍ക്കുന്ന പുതുതലമുറയുടെ പതാകവാഹകരാണ് എസ്എഫ് എന്നാണ് മന്ത്രി മുഹമ്മദ്  റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. നുണയുടെ അച്ചു നിരത്തിയ ന്യൂസ് പ്രിന്റ് കടലാസു കൊണ്ട് സമര തേജസുകളെ മറച്ചു പിടിക്കാന്‍ സാധിക്കില്ലെന്ന ചരിത്രം ചിലരെ സൗമ്യമായി ഓര്‍മിപ്പിച്ചുവെന്നും മന്ത്രി കുറിച്ചു.

union election election sfi