/kalakaumudi/media/media_files/2026/02/24/annatha-2026-02-24-15-23-27.jpg)
തിരുവനന്തപുരം: കോട്ടയ്ക്കകം അനന്തൻകാട് നാഗരാജാക്ഷേത്ര ട്രസ്റ്റിന്റെ പൊങ്കാല ഉത്സവം 26 മുതൽ മാർച്ച് 9 വരെ നടക്കും. മഠാധിപതി എസ്.നാരായണൻ എമ്പ്രാന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
എല്ലാ ദിവസവും രാവിലെ 7.30 ന് ശ്രീമദ് ദേവീ ഭാഗവത പാരായണവും വ്യാഖ്യാനവും 8 ന് പ്രഭാതഭക്ഷണം 12.30 ന് അന്നദാനം, വൈകിട്ട് 5 ന് ഭാഗവതവ്യാഖ്യാനം, 7.15 ന് ലളിതാസഹസ്രനാമം.
26 ന് 9 ന് കാര്യസിദ്ധിപൂജ, വൈകിട്ട് 6 ന് ഭദ്രദീപം തെളിക്കൽ 7.15 ന് മാഹാത്മ്യ പ്രഭാഷണം 27 ന് ഉച്ചയ്ക്ക് 1 മുതൽ ഭഗവത്ഗീതാ പാരായണം 28 ന് ഉച്ചയ്ക്ക് ഒരുമണി മുതൽ ഭഗവത്ഗീതാ പാരായണം,
ഒന്നിന് ഉച്ചയ്ക്ക് 1 ന് ശ്രീനാഗരാജ സഹസ്രനാമാർച്ചന, 2 ന് ഉച്ചയ്ക്ക് ഒരുമണിക്ക് സൗന്ദര്യലഹരി ശിവാനന്ദ ലഹരി, ത്രിപുര സുന്ദരിസ്‌തോത്രം, 3 ന് രാത്രി 7.10 ന് നട തുറന്ന് പതിവു പൂജകൾ, 4 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രഥമ ചരിതം,
5 ന് ഉച്ചയ്ക്ക് 1 ന് മധ്യമചരിതം, 6 ന് രാവിലെ പ്രത്യക്ഷ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഉച്ചയ്ക്ക് 1 ന് ദേവീമാഹാത്മ്യം ഉത്തമചരിതം, 7 ന് ഉച്ചയ്ക്ക് 12 ന് കലാശാഭിഷേകം, ഭാഗവത സമർപ്പണം ആചാര്യ ദക്ഷിണ, 8 ന് രാവിലെ 7.30 ന് ദേവീമാഹാത്മ്യം പാരായണം,
9 ന് പൊങ്കാല 12.30 ന് അന്നദാനം, 9 ന് രാവിലെ 7 ന് ഹാലാസ്യപാരായണം, 8ന് പ്രഭാതഭക്ഷണം 12 ന് അന്നദാനം, 7 ന് അലങ്കാര ദീപാരാധന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
