/kalakaumudi/media/media_files/2026/01/21/thozhu-2026-01-21-13-24-04.jpg)
തിരുവനന്തപുരം: തൊഴുവൻകോട് ചാമുണ്ഡി ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കമാകും.
അടുത്തമാസം ഒന്നിന് പുലർച്ചെ 5.30 മുതൽ പൊങ്കാല ആരംഭിക്കും. അന്നു രാത്രി 7 ന് ഉരുൾ, 9 മുതൽ താലപ്പൊലി, അടുത്ത ദിവസം പുലർച്ചെ 3.30 ന് നടത്തുന്ന ഗുരുസിയോടെ ഉത്സവം സമാപിക്കും.
നാളെ പുലർച്ചെ 5 ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 31 വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ നവഗ്രഹഹോമം, നവഗ്രഹപൂജ, വൈകിട്ട് 5.30 ന് ശ്രീചക്ര പൂജ എന്നിവ നടത്തും.
നാളെ രാത്രി 8.30 ന് പിന്നണി ഗായകൻ സുഭാഷ് മാലിയുടെ നേതൃത്വത്തിൽ ലംബാട, 23 ന് രാത്രി 8.30 ന് തൊഴുവൻകോട് ചാമുണ്ഡിദേവി ക്ഷേത്രട്രസ്റ്റിന്റെ ഡാൻസ്, 24 ന് രാത്രി 8 ന് ഓട്ടൻതുള്ളൽ, 9 ന് നാടകം താഴ്‌വാരം,
25 ന് രാത്രി 8.30 ന് സംഗീത സംവിധായകൻ എം.ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീത സമർപ്പണം 26 ന് നാനാസ് ഡാൻസ് നൈറ്റ് 27 ന് ഗായകൻ എം.ജി.ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 28 ന് ക്ഷേത്രകലാകേന്ദ്രത്തിന്റെ ഭദ്ര താണ്ഡവ്
29 ന്‌സംഗീത നിശ, 30 ന് രാത്രി 8 ന് ഓട്ടൻതുള്ളൽ, 9 ന് നാടകം, ആനന്ദഭൈരവി, 31 ന് ഗായകർ ശ്രീകാന്ത് ജി.ശ്രീറാം തുടങ്ങിയവരുടെ ഗാനാമൃതം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
