സിദ്ധാർത്ഥിന്റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്

അതെസമയം സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവർണർ വ്യക്തമാക്കുന്നത്.

author-image
Greeshma Rakesh
New Update
siddharth death case

pookode veterinary college student siddarth death case governor sent notice to ex vc mr raveendranath

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.30 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.

അതെസമയം സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവർണർ വ്യക്തമാക്കുന്നത്. ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലീഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തൽ മാനേജ്‌മെന്റ് കൗൺസിലിൽ വെയ്ക്കും. മുൻ വിസി എം. ആർ. ശശീന്ദ്രനാഥിനും വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ നേരത്തെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് വീഴ്ച പറ്റി എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.പരാതി ഉയർന്നിട്ടും സമയബന്ധിതമായി വിസി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. വിസിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവർണർ നിയമിച്ചത്.

സിദ്ധാർത്ഥന്റെ മരണത്തിൽ 20 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.

 

arif mohammed khan siddarth death case governor pookode veterinary college