എം.ജി യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ചരിത്രവിജയം ആവർത്തിച്ച് പൂത്തോട്ട എസ്.എൻ.ലാ കോളേജ്

പതിവ് തെറ്റിക്കാതെ ഇക്കുറിയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഈ വർഷവും പഞ്ചവത്സര,ത്രിവത്സര എൽ.എൽ.ബി റാങ്കുകളിൽ ബഹുഭൂരി ഭാഗവും പൂത്തോട്ട എസ്.എൻ.ലാ കോളേജ് കരസ്ഥമാക്കി.

author-image
Shyam
New Update
sndppp

കൊച്ചി: പതിവ് തെറ്റിക്കാതെ ഇക്കുറിയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഈ വർഷവും പഞ്ചവത്സര,ത്രിവത്സര എൽ.എൽ.ബി റാങ്കുകളിൽ ബഹുഭൂരി ഭാഗവും പൂത്തോട്ട എസ്.എൻ.ലാ കോളേജ് കരസ്ഥമാക്കി.

ത്രിവത്സര എൽ.എൽ.ബി പരീക്ഷയിൽ എസ്.എൻ.ലാ കോളേജ് വിദ്യാർഥിനി ടി.ഗോപിക ഒന്നാം റാങ്ക് കരസ്ഥമാക്കി. സ്മൃതി കൃഷ്ണ മൂന്നാം റാങ്കു നേടി. റോഷ്‌നി രാമചന്ദ്രൻ, ടി.എം മഞ്ജു, ദിവ്യ ജി നായർ എന്നിവർ യഥാ ക്രമം അഞ്ച് ആറ് എട്ട് റാങ്കുകൾ കരസ്ഥമാക്കി.

പഞ്ചവത്സര എൽ എൽ ബി വിഭാഗത്തിൽ ബി.ബി.എ,എൽ.എൽ. ബി പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്ക് സെറീൻ സാറ ജോൺ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ എട്ടാം റാങ്ക് ജൂലിയ മറിയ ജയൻ എന്ന വിദ്യാർഥിനിക്ക് ലഭിച്ചു.

ബി.എ.എൽ.എൽ.ബി വിഭാഗത്തിൽ ഗൗരി കെ ജി , ഗൗരി സുരേഷ് എന്നിവർ എന്നിവർ യഥാക്രമം ഏഴും പത്തും റാങ്കുകൾ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ ആകെ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ , ഇന്ദുലേഖ ടി മനോജ് ,ആഗ്നസ് മരിയ ജോബി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അവർക്ക് റാങ്കുകൾ നഷ്ടപ്പെടുകയാണ് ഉണ്ടായത്. റാങ്കു ജേതാക്കൾക്ക് കോളേജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്വീകരണവും പാരിതോഷികങ്ങളും നൽകുമെന്ന്കോളേജ്അധികൃതർപറഞ്ഞു .

kochi Sreenaryana Law College Poothotta