/kalakaumudi/media/media_files/2025/10/13/whatsa-2025-10-13-18-21-44.jpeg)
കൊച്ചി : പൂത്തോട്ട മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ ഒന്നാംവർഷ എൽ.എൽ. ബി വിദ്യാർത്ഥിനി ഗൗരി പാർവതി പെൺകുട്ടികളുടെ വിഭാഗത്തിൽ 59 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവായി. ദേശീയ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ യോഗ്യതയും ലഭിച്ചു.പ്രിൻസിപ്പൽ ഡോ. കെ.ആർ രഘുനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗൗരി പാർവതി കോളേജ് മാനേജർ എ. ഡി ഉണ്ണികൃഷ്ണൻ പൊന്നാട അണിയിച്ചു ആദരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ, കോളേജ് ഫിസിക്കൽ എജുക്കേഷൻ മേധാവി ജി. ശരത് ഗോകുൽ എന്നിവർ സംസാരിച്ചു.