/kalakaumudi/media/media_files/2025/04/07/xndhLZ2GAY0GGakUlOeP.jpg)
കാസര്‍കോട്: കാസര്‍കോട് സ്വദേശി ശ്രീധരന്‍ അയല്‍വാസിയുടെ വീടിനുമുകളില്‍ വെട്ടുകത്തിയുമായി കയറി ആത്മഹത്യാഭീഷണി മുഴക്കി. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1:30-യോടെയാണ് സംഭവം. പൊറോട്ടയും ബീഫും
വേണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍അയല്‍വാസിയായ ലക്ഷിമിയുടെ വീടിനു മുകളില്‍ കയറിയത്.
ഈ വിചുത്രമായ ആവശ്യം കേട്ട് നാട്ടുകാരും പോലീസും പൊറോട്ട തപ്പി നടന്നെങ്കിലും ഞായറാഴ്ച്ച കടകള്‍ അവധിയായതിനാല്‍ ഭക്ഷണം എങ്ങും കിട്ടിയില്ല. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി ഇയാളെ താഴെ എത്തിച്ചു. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനു മുമ്പും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.